ടിപ്പുവിൻ്റെ പടയോട്ടം

2: തിരുന്നാവായ തളിക്ഷേത്രം
May 6, 2014
1: തൃക്കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം
May 8, 2014

ക്ഷേത്രങ്ങൾ തകർത്തും ഹിന്ദുക്കളെ കൂട്ടത്തോടെ മതം മാറ്റിയും മതം മാറാത്തവരെ വെട്ടിക്കൊന്നും ജിഹാദ് നടത്തിയ മത ഭ്രാന്തനാണ് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനെന്ന് നിരവധി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ടിപ്പുവിൻ്റെ മതഭ്രാന്തിൻ്റെ രേഖാമൂലമുള്ള തെളിവുകളാണ് ടിപ്പു സൈന്യാധിപൻമാർക്കയച്ച എഴുത്തുകൾ. പ്രശസ്ത ചരിത്രകാരനും രാജ്യതന്ത്രജ്ഞനുമായിരുന്ന സർദാർ കെ.എം. പണിക്കർ ടിപ്പുവിൻ്റെ എഴുത്തുകൾ തർജ്ജമ ചെയ്ത് ഭാഷാപോഷിണി 1099 ചിങ്ങം ലക്കം ഒന്നിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1790 ജനവരി 18 ന് സിയാദ് അബ്ദുള്ളക്ക് അയച്ചത്: “മുഹമ്മദിൻ്റെ സഹായത്താലും ദൈവത്തിൻ്റെ അനുഗ്രഹത്താലും അവിശ്വാസികളെ ഒട്ടുമുക്കാലും നാം ഇസ്ലാം മതത്തിൽ ചേർത്തു കഴിഞ്ഞിരിക്കുന്നു. കൊച്ചി രാജ്യത്തിൻ്റെ അതിർത്തിയിൽ മാത്രം കുറെ പേർ മതം മാറാതെ കിടപ്പുണ്ട്. അവരേയും ഉടൻ തന്നെ മുഹമ്മദീയരാക്കണമെന്ന് നാം തീരുമാനിച്ചിരിക്കുന്നു. ഇത് മതം സംബന്ധിച്ച ഒരു യുദ്ധമായിട്ടാണ് ഞാൻ കണക്കാക്കിയിരിക്കുന്നത്.” ടിപ്പു ഒരു മതേതരവാദിയായിരുന്നുവെന്നും ക്ഷേത്രങ്ങൾ നവീകരിക്കാൻ അദ്ദേഹം ധാരാളം ധനസഹായം നൽകി കോട്ടയിലെ ക്ഷേത്രം ചൂണ്ടിക്കാണിച്ച് അവർ ചോദിക്കുന്നു, ടിപ്പു വിഗ്രഹ വിരോധിയാണെങ്കിൽ തൻ്റെ ഭരണ സിരാ കേന്ദ്രത്തിലുള്ള ക്ഷേത്രം ആദ്യം തകർക്കേണ്ടതല്ലേ. തന്നെയുമല്ല, ടിപ്പുവിൻ്റെ ഉപദേശികൾ ബ്രാഹ്മണരായിരുന്നു. ഹിന്ദു വിരുദ്ധനായിരുന്നുവെങ്കിൽ ഈ ബ്രാഹ്മണരെ മതം മാറ്റേണ്ടതായിരുന്നില്ലേ എന്നും ഇവർ ചോദിക്കുന്നു. കമ്യൂണിസ്റ്റ്കാരാണ് പ്രധാനമായും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നത്.

ഇതിൽ എന്താണ് യാഥാർത്ഥ്യം ?. ടിപ്പു ജ്യോതിഷത്തിൽ അമിതമായി വിശ്വസിച്ചിരുന്നു. കൊട്ടാരം ജോൽസ്യൻമാർ ബ്രാഹ്മണരായിരുന്നു. ഇവരുടെ വകയായിരുന്നു ശ്രീരംഗ കോട്ടയിലെ ക്ഷേത്രം. അതിനാലാണ് ടിപ്പു ഈ ക്ഷേത്രം തകർക്കാതിരുന്നത്. ടിപ്പുവിന് പിൽക്കാലത്തുണ്ടായ തുടർപരാജയങ്ങൾക്കു കാരണം ക്ഷേത്രങ്ങൾ തകർത്തതുമൂലമാണെന്നും ക്ഷേത്രങ്ങൾ പുനരുദ്ധരിക്കലാണ് പരിഹാരമെന്നും ജോൽസ്യൻമാർ പ്രശ്നം നടത്തി പറഞ്ഞു. ഇതിനെ തുടർന്നാണ് ചില ക്ഷേത്രങ്ങൾക്ക് ടിപ്പു ധനസഹായം നൽകിയത്. കൊട്ടാരം ജോൽസ്യൻമാരെ മതം മാറ്റാതിരുന്നതിനും കാരണമുണ്ട്. ശ്രീരംഗകോട്ടയിലെ ജോൽസ്യൻമാർ പുരാതനമായിത്തന്നെ ബ്രാഹ്മണരായിരുന്നു. ആ കാലഘട്ടത്തിൽ ടിപ്പുവിൻ്റെ പിതാവ് ഹൈദരാലിക്ക് മൈസൂർ ഭരണം ലഭിച്ചിരുന്നില്ല. ഡിണ്ടിഗലിലെ ഫൗജ് ദാർ ആയിരുന്നു ഹൈദരാലി. തൻ്റെ ഉപജാപവും സംഘശക്തിയും ഉപയോഗിച്ച് ഹൈദരാലി മൈസൂരിൻ്റെ ഭരണാധികാരം പിടിച്ചെടുക്കുകയാണുണ്ടായത്. 1759 ജൂണിൽ പാവ ഭരണാധികാരിയായ മൈസൂർ രാജാവിൻ്റെ അവശേഷിച്ച മന്ത്രി നുഞ്ചെ രാജിനെ നീക്കം ചെയ്ത് തൻ്റെ ആജ്ഞാനുവർത്തിയായ കുണ്ടെറാവുവിനെ അവരോധിക്കാൻ ഹൈദറിനു കഴിഞ്ഞു. 1761 ജൂണിൽ കുണ്ടെ റാവുവിനെ മറിച്ചിട്ട് മൈസൂരിൻ്റെ ഭരണം ഹൈദരാലി പിടിച്ചടക്കുകയായിരുന്നു. നിലവിലുള്ള വ്യവസ്ഥകളെ ഔപചാരികമായി അംഗീകരിച്ചു പോന്നതിനാലാണ് ബ്രാഹ്മണരായ കൊട്ടാരം ജോൽസ്യൻമാർ മതം മാറ്റത്തിന് ഇരയാവാതിരുന്നത്.

സാമൂതിരിയുമായി ഉണ്ടായ യുദ്ധ ഉടമ്പടി പ്രകാരം കിട്ടാനുള്ള 12 ലക്ഷം ഉറുപ്പിക വാങ്ങിയെടുക്കാനാണ് ഹൈദറിൻ്റെ നേതൃത്വത്തിലുള്ള മുഹമ്മതൻ സൈന്യം ആദ്യമായി മലബാറിൽ പ്രവേശിച്ചത്. അക്കാലത്ത് കണ്ണൂർ മാപ്പിള നാടായാണ് അറിയപ്പെട്ടിരുന്നത്. കണ്ണൂർരാജാവായ ആലി രാജയുടെ മതഭ്രാന്തരായ മാപ്പിളപടയാളികൾ മൈസൂർ സൈന്യത്തോടൊപ്പം ചേർന്നിരുന്നു. ടിപ്പുവിനെ പോലെത്തന്നെ ഹൈദരാലിയുടെ പടയോട്ടവും ഹിന്ദു ഉൻമൂലനത്തിനായിരുന്നു. അനേകം ഹിന്ദുക്കളെ ഹൈദരാലിയും മാപ്പിളമാരും കൊന്നൊടുക്കി. ക്ഷേത്രങ്ങൾ കൊള്ളയടിച്ച ശേഷം ചുട്ടെരിച്ചു കൊണ്ട് ഹൈദരാലി മലബാറിൽ ആദ്യം ജിഹാദ് നടത്തി. ഇതിലൊക്കെ മകൻ ടിപ്പുവും പങ്കാളിയായിരുന്നു.

1782 ഡിസംബർ ഏഴിനാണ് ഹൈദരാലി മരിച്ചത്. ഈ സമയത്ത് പൊന്നാനിയിലായിരുന്നു ടിപ്പു. തുടർന്ന് മൈസൂരിൻ്റെ ഭരണം ഏറ്റെടുത്തു. കടുത്ത മതഭ്രാന്തനായ ടിപ്പു കേരളം ഇസ്ലാമിക നാടാക്കി മൈസൂരിൻ്റെ ഭാഗമാക്കാൻ തീരുമാനിച്ചു. ഹൈദരാലി അവസാനിപ്പിച്ചിടത്തു നിന്നും ടിപ്പു തുടങ്ങി, പതിൻമടങ്ങ് ക്രൂരതയോടെ. കടത്തനാട് രാജയുടെ കുറ്റിപ്പുറത്തുള്ള പഴയ കോട്ടയിൽ അഭയം തേടിയ രണ്ടായിരം ഹിന്ദുക്കളെ മതം മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഭയപ്പെട്ടു മതം മാറിയവരെ ഗോമാംസം തീറ്റിച്ചുകൊണ്ടായിരുന്നു തുടക്കം. മലബാറിൽ ടിപ്പു നടത്തിയ ക്രൂരതകളുടെ അടയാളങ്ങൾ പേറി ഇന്നും നിരവധി ക്ഷേത്രങ്ങൾ മലബാറിലുടനീളം കാണാം.

Leave a Comment