19: തൃപ്പാലൂർ നരസിംഹമൂർത്തി ക്ഷേത്രം

20: മാലാപറമ്പ് മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രം
July 11, 2023
18: തവനൂർ ബ്രഹ്മ ക്ഷേത്രം
July 12, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 19

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ തവനൂർ പഞ്ചായത്ത് പതിനേഴാം വാർഡിലാണ് തൃപ്പാലൂർ നരസിംഹമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തവനൂർ – നരിപ്പറമ്പ് റോഡിൽ തെക്കോട്ടുള്ള തവനൂർ ജുമാ മസ്ജിദ് റോഡിൻ്റെ വലതു വശത്തായാണ് ഈ ക്ഷേത്രം. ഹിന്ദു – മുസ്ലീം വിഭാഗം ഇടകലർന്ന ഒരു പ്രദേശമാണിത്. മുസ്ലീം വിഭാഗമാണ് ഭൂരിപക്ഷം. ടാർ ചെയ്ത റോഡിൽ നിന്നും ക്ഷേത്രവളപ്പിലൂടെ പടിഞ്ഞാറോട്ട് ഒരു ചെമ്മൺ റോഡുണ്ട്. ക്ഷേത്രവളപ്പിൽ പ്രവേശിച്ച് 15 മീറ്റർ പടിഞ്ഞാറായി ഓടുമേഞ്ഞ ചെറിയ മണ്ഡപം കാണാം. ഇതിനകത്താണ് നരസിംഹ വിഗ്രഹമുള്ളത്. ഇതിനു വടക്കു കിഴക്കുഭാഗത്ത് ഒരു കിണറുണ്ട്. ഈ കിണറാണ് ക്ഷേത്രത്തിൻ്റെ തീർത്ഥക്കിണർ. കിണറിനും മണ്ഡപത്തിനുമിടയിലൂടെയാണ് പടിഞ്ഞാറോട്ടുള്ള ചെമ്മൺ റോഡു പോകുന്നത്. ഈ റോഡിൻ്റെ നടുവിൽ പുരാതനമായ ഒരു ബലിക്കല്ല് കണ്ടു. എങ്ങിനെയാണ് റോഡിനു നടുവിൽ ബലിക്കല്ല് വന്നത് എന്നന്വേഷിച്ചപ്പോൾ മന്ദാരത്ത് ജഗന്നിവാസൻ നിസ്സഹായനായി ഇങ്ങനെ പറഞ്ഞു – ‘ ക്ഷേത്രത്തിനുള്ളിലൂടെയാണ് മാപ്പിളമാർ റോഡു വെട്ടിയത്. വാഹനങ്ങൾ പോകുന്നത് ബലിക്കല്ലിനു മുകളിലൂടെയാണ്.’ ഈ സമയത്ത് ഒരു ഓട്ടോറിക്ഷ ബലിക്കല്ലിനു മുകളിലൂടെ കടന്നുപോയതിന് ഞാൻ സാക്ഷ്യം വഹിച്ചു. ഏതൊരു ക്ഷേത്ര വിശ്വാസിയേയും വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ക്ഷേത്രത്തിൻ്റെ ചുറ്റുഭാഗവും മാപ്പിളമാരുടെ വീടുകളാണ്. പടിഞ്ഞാറ് ഭാഗത്തുള്ള മാപ്പിളമാരുടെ വീടുകളിലേക്ക് വാഹനങ്ങൾ കൊണ്ടു പോകുന്നതിനു നിർമ്മിച്ച റോഡാണിത്. ക്ഷേത്രവളപ്പിൽ നിന്നും മുപ്പതു മീറ്റർ പടിഞ്ഞാറു ഭാഗത്ത് ക്ഷേത്രക്കുളം കണ്ടു. മുപ്പത് സെൻ്റ് വിസ്തീർണ്ണമാണ് കുളത്തിനുളളത്.

ഒരു മുസ്ലീം യുവതി ക്ഷേത്രകുളത്തിൽ വസ്ത്രങ്ങൾ അലക്കുന്നതും കാണാൻ കഴിഞ്ഞു. കുറച്ച് കുട്ടികൾ ക്ഷേത്രക്കുളത്തിൽ ചാടി നീന്തി കളിക്കുന്നതും കണ്ടു. സമീപത്തെ മുസ്ലീം വീടുകളിലുള്ളവർ വിഴുപ്പ് അലക്കുന്നത് തൃപ്പാലൂർ നരസിംഹമൂർത്തി ക്ഷേത്രക്കുളത്തിലാണെന്നും അറിയാൻ കഴിഞ്ഞു. കുളത്തിൻ്റെ കിഴക്കുഭാഗത്ത് പത്ത് അടി വീതിയിൽ കുളത്തിലേക്ക് ചെരിഞ്ഞ പ്രതലമാണുള്ളത്. ഈ പ്രതലത്തിൻ്റെ കല്ലുകൾക്ക് കാലപ്പഴക്കമേറെയുണ്ട്. നരസിംഹമൂർത്തി ക്ഷേത്രത്തിൽ ഉൽസവത്തിന് ദേവനെ ആറാട്ടിന് എഴുന്നെള്ളിച്ചുകൊണ്ടുവന്ന് ആറാട്ട് നടത്തിയിരുന്ന കടവാണിതെന്നാണ് പഴമക്കാരുടെ നാട്ടറിവ്. സമീപത്തെ കൃഷിയിടങ്ങളിലേക്ക് മോട്ടോർ വച്ച് ക്ഷേത്രക്കുളത്തിൽ നിന്നും വെള്ളമെടുത്തിരുന്നു. നിരവധി മോട്ടോറുകൾ ക്ഷേത്രക്കുളത്തിൻ്റെ സമീപത്ത് സ്ഥാപിച്ചു. തവനൂർ പഞ്ചായത്ത് കുളം നന്നാക്കാൻ തുക അനുവദിച്ചു കൊണ്ട് പൊതുകുളമാക്കി മാറ്റാനും ശ്രമമുണ്ടായി. ക്ഷേത്രക്കുളമാണെന്നും പൊതുകുളമാക്കാൻ കഴിയില്ലെന്നും ഏതാനും ഹിന്ദുക്കൾ പഞ്ചായത്തിനെ അറിയിച്ചപ്പോൾ പദ്ധതി നടന്നില്ല. ക്ഷേത്രക്കുളത്തിൻ മേൽ ഭക്തജനങ്ങൾ അവകാശവാദമുന്നയിച്ചതോടെ മോട്ടോർ സ്ഥാപിച്ച മാപ്പിള കർഷകർ അവയെല്ലാം എടുത്തു മാറ്റി. പടിപ്പുരയും ചുറ്റമ്പലവുമുള്ള ഒരു ക്ഷേത്രമായിരുന്നു തൃപ്പാലൂർ നരസിംഹ ക്ഷേത്രമെന്ന് കരുതാവുന്ന അടയാളങ്ങൾ സ്ഥലത്തുണ്ട്.

ക്ഷേത്രത്തിൻ്റെ പഴയ അവശിഷ്ടങ്ങൾ

വലിയ ഒരു തറയുടെ അവശിഷ്ടങ്ങളും കണ്ടു. ഹൈദറിൻ്റെ പടയോട്ടക്കാലത്ത് തകർത്ത ക്ഷേത്രമാണിത്. പ്രദേശത്തെ ഹിന്ദുക്കളെ മുഴുവൻ മതം മാറ്റിയ മൈസൂർ സൈന്യം നരസിംഹ വിഗ്രഹം തകർത്തു. കിഴക്കോട്ട് ദർശനമായ ഒരു മഹാക്ഷേത്രമായിരുന്നു ഇത്. പടയോട്ടക്കാലത്തിനു ശേഷം കാട് മൂടി കിടക്കുകയായിരുന്നു. ഉപപ്രതിഷ്ഠകൾ ഏതെല്ലാമായിരുന്നുവെന്ന് വ്യക്തമല്ല. ക്ഷേത്രത്തിൻ്റെ വിസ്തീർണം 80 സെന്റാണ്. ക്ഷേത്രഭൂമി വില്ലേജ് അടങ്ങൽ പ്രകാരം അളന്നു തിട്ടപ്പെടുത്തിയാൽ കൂടുതൽ ഭൂമി ക്ഷേത്രത്തിനുണ്ടായിരുന്നുവെന്നും കാണാനാവും. തിരുമനശ്ശേരി ദേവസ്വത്തിൻ്റെ ക്ഷേത്രമാണിത്. ഇവർ ഈ ക്ഷേത്രഭൂമി ഉപേക്ഷിച്ചതായാണ് അറിഞ്ഞത്. ക്ഷേത്രം പുനർനിർമ്മിച്ചാൽത്തന്നെ വരുമാനം കിട്ടില്ലെന്ന തോന്നലാകാം ഈ ക്ഷേത്രത്തോട് ദേവസ്വം മുഖം തിരിക്കാൻ കാരണം. ആരെങ്കിലും മുന്നോട്ടുവന്ന് പുനരുദ്ധാരണ പ്രവർത്തനം നടത്താൻ തയ്യാറായാൽ കമ്മിറ്റിക്ക് ക്ഷേത്രഭൂമി വിട്ടു നൽകാൻ ദേവസ്വം തയ്യാറാകുമെന്ന് ജഗന്നിവാസൻ പറഞ്ഞു. ക്ഷേത്രഭൂമി കയ്യേറിയാലും ആരും ചോദിക്കാൻ വരില്ലെന്ന് വ്യക്തമായതോടെയാണ് മാപ്പിളമാർ ക്ഷേത്രഭൂമിയിലൂടെ റോഡു നിർമ്മിച്ചത്. റോഡുണ്ടാക്കിയത് സമീപകാലത്താണ്.

ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ജഗന്നിവാസൻ പ്രസിഡന്റും, പ്രദീപ് സെക്രട്ടറിയുമായി ഒരു കമ്മിറ്റി രൂപീകരിച്ചത് അഞ്ചു വർഷം മുമ്പാണ്. കാട് വെട്ടിത്തെളിയിച്ചപ്പോൾ തകർത്ത ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളും തകർത്ത കൈകൾ വെട്ടിയ നരസിംഹ വിഗ്രഹവും ലഭിച്ചു. ബാലാലയം എന്ന സങ്കൽപ്പത്തിൽ വിഗ്രഹം ഒരു മണ്ഡപമുണ്ടാക്കി അതിൽ വെച്ചിരിക്കുകയാണ്. അംഗഭംഗം വരുത്തിയ വിഗ്രഹം ഞാൻ കണ്ടു. പഴയ തറയിൽ ഒരു ശ്രീകോവിൽ നിർമ്മിച്ച് അവിടെ പുന:പ്രതിഷ്ഠ നടത്താനായിരുന്നു തീരുമാനം. ശ്രീകോവിലിൻ്റെ ഭിത്തി മാത്രം പാതി നിർമ്മിച്ചു. പുതിയ വിഗ്രഹത്തിന് അഡ്വാൻസും കൊടുത്തു. പ്രതീക്ഷിച്ചതു പോലെ പണമില്ലാത്തതിനാൽ പുനരുദ്ധാരണ പ്രവർത്തനം നടക്കാത്ത സ്വപ്നവുമായിത്തീർന്നിരിക്കുകയാണ്. ബാലാലയ മണ്ഡപത്തിലെ വിഗ്രഹത്തിൽ മാസത്തിൽ ഒരിക്കൽ പൂജ നടത്തുന്നുണ്ട്. ക്ഷേത്ര പുനരുദ്ധാരണത്തിന് ഇനി എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. 2018 ജൂൺ 11 ന് തറയിൽ വളപ്പിൽ മണികണ്ഠനോടൊപ്പമാണ് ഞാൻ ഈ ക്ഷേത്രഭൂമി സന്ദർശിച്ചത്.

ക്ഷേത്രത്തിനു നിർമ്മിച്ച ശ്രീകോവിൽ നിർമ്മാണം നിലച്ച നിലയിൽ

1 Comment

  1. Mohan says:

    Isn’t it sad that the invaders who came & destroyed our temples & deities are worshipped by the very people whose ancestors themselves worshipped our respected deities ?

    There is no record of any rulers from India invading & destroying places of worship of other religions ( outside India ). Even when hindus were falsely labelled demolishing structures of worshipping of other religions and beliefs, one must guage from the fact that how on the earth the proponents of “Vasudhaiva Kutumbakam” which means “The World Is One Family” and “Lokah samastah sukhino bhavantu” which means “May All Beings Everywhere Be Happy and Free”; can invade other territories and civilizations? Eventhough, hindus were politically oppressed during Muslim rule of India but they didn’t give up. I guess these factors went in favor of Hinduism where Hindus were more concerned to survive their religious identity at any cost. And they will continue it till the end of the world because they have no other land other than India for a mass exodus!

Leave a Comment