14: താനാളൂർ നരസിംഹ ക്ഷേത്രം

16: കാളാട് വാമനമൂർത്തി ക്ഷേത്രം
July 12, 2023
13: കുന്നത്ത് അമ്പലം
July 13, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 14

2002 ഒക്ടോബർ 2 പുലർച്ചെ ശാന്തിക്കാരൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മനസ്സും ശരീരവും മരവിച്ചു പോവുന്ന ആ കാഴ്ച കണ്ടത്. ശ്രീകോവിലിൻ്റെ മുൻഭാഗം കത്തി നശിച്ചിരിക്കുന്നു. രക്തം വാർന്നൊലിച്ച മുഖത്തോടെ ഭക്തജനങ്ങളും കമ്മിറ്റിക്കാരും. ആരാണ് ഇങ്ങനെയൊരു ക്രൂരത ചെയ്തത് ?. അന്യോന്യം നോക്കാനല്ലാതെ മറ്റൊന്നും ചെയ്യാനാവാതെ അവർ നിസ്സഹായരായിരുന്നു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻമാർ അടക്കമുള്ളവർ ക്ഷേത്രത്തിൽ കുതിച്ചെത്തി. വർഗ്ഗീയ സംഘർഷമുണ്ടാവാതിരിക്കാൻ അവർ മേൽ നടപടികൾ സ്വീകരിച്ചു. ക്ഷേത്രത്തിനകത്തു നിന്നും ഒരു പ്ലാസ്റ്റിക് ക്യാൻ ആണ് തൊണ്ടിമുതലായി കിട്ടിയത്. അതിൽ മണ്ണെണ്ണ കൊണ്ടുവന്ന് തീവെച്ചതായിരുന്നു. ഭാഗ്യത്തിന് ശ്രീകോവിൽ പൂർണ്ണമായും കത്തിയില്ല. പോലീസ് നായ മണം പിടിച്ചു പാഞ്ഞു നടന്നതല്ലാതെ കേസിന് തുമ്പൊന്നും കിട്ടിയില്ല. തീവെപ്പുമായി ബന്ധപ്പെട്ട് താനൂർ പോലീസ് റജിസ്റ്റർ ചെയ്ത കേസും അവസാനിപ്പിച്ചു.

തീ വെച്ചവർ ആരായാലും അവർ ഇന്നും സമുഹത്തിൽ ജീവിക്കുന്നുണ്ട്. തീവെപ്പു നടന്ന സംഭവം അറിഞ്ഞ് പ്രദേശത്തെ ചില മുസ്ലീം ലീഗ് നേതാക്കൻമാർക്കാണ് പ്രധാനമായും പരവേശമുണ്ടായത്. തീവെപ്പു നടന്ന താനാളൂർ ക്ഷേത്ര ശ്രീകോവിൽ പുതുക്കി നിർമ്മിക്കാൻ അവർ തയ്യാറായി. അതിനു പിരിവും തുടങ്ങി. ഇതിനിടയിലാണ് തീവെപ്പിനു പിന്നിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളിൽ ചിലരാണെന്ന ഒരു ഉണ്ടയില്ലാ വെടി ആരോ പൊട്ടിച്ചത്. അതിൻ്റെ മറവിൽ പിരിവും നിർത്തി. പിരിച്ച പണം ഇരുപതിനായിരത്തിൽ താഴെ. മലപ്പുറം ജില്ലാ കലക്റ്ററിൽ നിന്നും ക്ഷേത്ര ഭാരവാഹി ചെക്കു വാങ്ങുമ്പോൾ ക്യാമറക്കണ്ണുകൾ പലവട്ടം മിഴി ചിമ്മിത്തുറന്നു. പിറ്റേ ദിവസത്തെ പത്രത്തിൽ കത്തി നശിച്ച ക്ഷേത്ര ശ്രീകോവിൽ പുനർനിർമ്മിക്കാൻ മുസ്ലീം സഹോദരൻമാർ സ്വരൂപിച്ച പണം ജില്ലാ കലക്ടറിൽ നിന്നും ക്ഷേത്രം ഭാരവാഹി ഏറ്റുവാങ്ങുന്ന ചിത്രവും വാർത്തയും. ഇതോടെ തീവെപ്പു കേസിൻ്റെ ചൂരും മണവും നിലച്ചു.

ആരാണ് ക്ഷേത്രം കത്തിച്ചതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായില്ല. മലബാറിലെ ഏറ്റവും പഴക്കം ചെന്ന താനാളൂർ നരസിംഹ ക്ഷേത്രത്തിലാണ് ഈ തീപിടുത്തമുണ്ടായത്. ടിപ്പുവിൻ്റെ പടയോട്ടക്കാലം മുതൽ നാനാവിധത്തിലുള്ള നശീകരണ പ്രവർത്തനങ്ങൾക്കു സാക്ഷ്യം വഹിച്ച ഒരു ക്ഷേത്രമാണിത്. താനാളൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്ന നരസിംഹ ക്ഷേത്രം താനാളൂർ ടൗണിൻ്റെ വടക്കുഭാഗത്താണ്. മാടമ്പി മനക്കാരാണ് ഊരാളൻമാർ. പഴയ കാലത്ത് 1600 ഏക്കർ ഭൂമിയും 2000 പറ നെല്ലു പാട്ടവും കിട്ടിയിരുന്നു. പുരാതന ലിഖിതങ്ങളിൽ താണ വേതാളനെല്ലൂർ എന്നാണ് താനാളൂരിൻ്റെ സ്ഥലനാമം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് എൺപത്തൊന്നു വയസ്സുള്ള പകര പടിക്കൽ വീട്ടിൽ രാധാകൃഷ്ണൻ എന്നോടു പറഞ്ഞു. 2018 മെയ് 24 വ്യാഴാഴ്ച്ചയാണ് ഞാൻ താനാളൂർ നരസിംഹ ക്ഷേത്രം സന്ദർശിച്ചത്.

ക്ഷേത്രം കത്തിച്ച നിലയിൽ

ക്ഷേത്രവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അടങ്ങുന്ന ഒരു താളിയോല ഗ്രന്ഥം ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നു. ക്ഷേത്രത്തിൽ വന്നാൽ ഈ ഗ്രന്ഥം എടുത്തു വായിക്കുന്നത് രാധാകൃഷ്ണൻ്റെ ഒരു വിനോദമായിരുന്നു. ക്ഷേത്രത്തിനു ചുറ്റിലും ആനപ്പള്ള മാതൃകയിൽ നിർമ്മിച്ച കല്ലിൻ്റെ കണക്കു പോലും ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരുന്നു. 1000 കല്ലിന് ഒരു രൂപ വച്ചാണ് കൊടുത്തിരുന്നത്. അമൂല്യ വിവരങ്ങളടങ്ങിയ ഈ ഗ്രന്ഥം ക്ഷേത്രത്തിൻ്റെ ഉത്തരത്തിൽ തിരുകി വെച്ചിരുന്നുവെങ്കിലും പിന്നീട് എപ്പോഴോ അപ്രത്യക്ഷമായി. മലയാളം അമ്പതാം വർഷം വരെ ക്ഷേത്രത്തിൻ്റെ പ്രവർത്തനം വളരെ നല്ല നിലയിൽ നടത്തിവന്നിരുന്നു. ഹൈദറിൻ്റെയും ടിപ്പുവിൻ്റെയും പടയോട്ടം മുതൽ ക്ഷേത്രത്തിൻ്റെ അവസ്ഥ പരിതാപകരമായിക്കൊണ്ടിരുന്നു.

ഒമ്പതടി നീളവും മൂന്നര അടി വീതിയിലും ആനപ്പള്ളമാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്. ടിപ്പു കുതിരപ്പുറത്താണ് പടയോടു കൂടി എത്തിയതെന്നാണ് നാട്ടറിവ്. പടിഞ്ഞാറു ഭാഗത്തെ മതിൽ തകർത്ത് അകത്തു കടന്ന ടിപ്പുവും സൈന്യവും ക്ഷേത്രത്തിൻ്റെ നാലമ്പലം തകർത്തു. ശ്രീകോവിലിനു മുൻവശത്തെ ഭിത്തിയിലുണ്ടായിരുന്ന ദ്വാരപാലകരുടെ ശിൽപ്പങ്ങൾ ഉടച്ചു. ശ്രീകോവിലിനകത്തു കയറി നരസിംഹ വിഗ്രഹം വെട്ടി നുറുക്കി. പ്രദേശത്തെ ഹിന്ദു വീടുകൾ തെരഞ്ഞു പിടിച്ച് അവിടങ്ങളിലെ ഹിന്ദുക്കളെ മുഴുവൻ മതം മാറ്റി. പകര ഭാഗങ്ങളിലും വ്യാപകമായി ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി മത പരിവർത്തനത്തിനു വിധേയരാക്കി. പകര ശിവക്ഷേത്രം തകർത്ത് ശിവലിംഗം വലിച്ചെറിഞ്ഞു. താനാളൂർ, പകര മേഖലയിലെ മാപ്പിളമാർ ടിപ്പു ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റിയവരുടെ പുതിയ തലമുറയാണ്.

താനാളൂർ നരസിംഹ ക്ഷേത്രത്തിൽ 2007 വരെ പൂജ നടത്തിയിരുന്നത് ടിപ്പു തകർത്ത വിഗ്രഹം ഒന്നിനു മീതെ ഒന്നായി അടുക്കി വെച്ചിട്ടായിരുന്നു. താനാളൂർ ടിപ്പുവിൻ്റെ പടയോട്ടത്തിനു ശേഷം മുസ്ലീം ഭൂരിപക്ഷ പ്രദേശമായി. 1921 ൽ നടന്ന മാപ്പിള ലഹളക്കാലത്ത് താനാളൂരിൽ നിന്നുള്ള വരും ക്ഷേത്രങ്ങൾ തകർക്കാനും ഹിന്ദുക്കളെ കൊല്ലാനും നടന്നിരുന്നു. അതേ സമയം ലഹളക്കാർ ക്ഷേത്രത്തിൽ കേന്ദ്രീകരിച്ചതായി അറിവില്ല. ക്ഷേത്രത്തിന് 2700 വർഷത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. ക്ഷേത്രത്തിനകത്ത് നരസിംഹ പ്രതിഷ്ഠക്ക് പുറമെ ഗണപതി, ഭഗവതി ഉപപ്രതിഷ്ഠകളുമുണ്ട്. പുറത്ത് രക്ഷസ്സിനെ കുടിയിരുത്തിയിരിക്കുന്നു . ഊരായ്മക്കാരുടെ നാല് കാര്യസ്ഥൻമാരാണ് പിൽക്കാലത്ത് ക്ഷേത്ര കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. പകരപ്പടിക്കൽ കേശവമേനോൻ, നെല്ലൂളി പണ്ടാരത്തിൽ കൃഷ്ണൻ മേനോൻ, കാവീട്ടിൽ അടിയാറുകൾ ചന്ദ്രശേഖരമേനോൻ, നരി വീട്ടിൽ കൃഷ്ണൻ നായർ എന്നിവരായിരുന്നു അവർ. കോഴിക്കോട് എച്ച്.ആർ.ആൻറ്. സി വന്നതോടെ ക്ഷേത്ര ഭരണത്തിൻ്റെ നിയന്ത്രണം എച്ച്.ആൻറ്.സി യിലായി.

പുനരുദ്ധാരണം ചെയ്ത ക്ഷേത്രം

അതോടെ താനാളൂർ നരസിംഹ ക്ഷേത്ര സംരക്ഷണസമിതി രൂപീകരിച്ചു. ഈ സമയത്ത് ക്ഷേത്രം ശോച്യാവസ്ഥയിലായിരുന്നു. ഇതോടെ ക്ഷേത്രത്തിൻ്റെ ഭൂസ്വത്തുക്കൾ വ്യാജ രേഖകളുണ്ടാക്കി വിൽപ്പന നടത്തി. ചെയർമാനായിരുന്ന ശ്രീധരപണിക്കർ കണ്ണു ചിമ്മിയതോടെ മാപ്പിളമാരും ക്ഷേത്രഭൂമി കയ്യേറി രേഖയുണ്ടാക്കി. ക്ഷേത്രഭൂമി കയ്യേറിയവരിൽ ശ്രീധര പണിക്കരും ഉണ്ടായിരുന്നു. ഇയാൾ അടക്കമുള്ളവർ ദേവസ്വം ട്രൈബുണലിൽ നിന്നും പട്ടയം വാങ്ങി. ക്ഷേത്രക്കുളത്തിൻ്റെ ഭാഗം പോലും കയ്യേറി ക്ഷേത്രത്തിലേക്കുള്ള പ്രധാന പാത പോലും സ്വകാര്യ സ്വത്താക്കി വെച്ചിരിക്കുകയാണ്. കിഴക്കോട്ട് ദർശനമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. താനാളൂർ വില്ലേജ് റീ.സ.57 ൽ 1, 2, 3, 13, 14 തുടങ്ങിയവയിലാണ് വ്യാപക കയ്യേറ്റം. പട്ടയങ്ങളെല്ലാം റദ്ദാക്കാനുള്ള ഒമ്പത് കേസ് ഇതെഴുതുന്ന സമയത്ത് ഹൈക്കോടതിയിലുണ്ട്. തെക്കുഭാഗത്തെ ഭൂമി ക്ഷേത്രത്തിന് വിട്ടുകിട്ടി. ക്ഷേത്രത്തിൽ നിന്നും പടിഞ്ഞാറെ നട ഇറങ്ങി ചെല്ലുന്ന 18 സെൻ്റ് ഭൂമിക്ക് ഒരു മാപ്പിള പട്ടയം വാങ്ങിയെങ്കിലും പട്ടയം റദ്ദാക്കി. ഈ ഭൂമി ക്ഷേത്രത്തിന് തിരികെ കിട്ടി. ഇതിനു പടിഞ്ഞാറുള്ള ഭൂമിയുടെ പടിഞ്ഞാറും ക്ഷേത്രത്തിൻ്റെ വടക്കെ നടയിലുമുള്ള ഭൂമിയും മാപ്പിളമാർ കയ്യേറി കൈവശപ്പെടുത്തിയിരിക്കുകയാണ്.

മലപ്പുറം ദേവസ്വം ട്രൈബുണലിൽ ക്ഷേത്രഭൂമിക്ക് പട്ടയം കിട്ടാൻ നൽകിയ എട്ട് ഹർജികൾ നിലവിലാണ്. ചക്കാലക്കൽ സുധാകരൻ പ്രസിഡന്റായും, നാരായണൻ വൈസ് പ്രസിഡന്റായും, ഗോപേഷ് സെക്രട്ടറിയായും, പാട്ടത്തിൽ അനി ട്രഷറർ ആയുമുള്ള കമ്മിറ്റിയാണ് ഇപ്പോഴുള്ളത്. 2002 ൽ ക്ഷേത്രം തീവെച്ചതിനു ശേഷമാണ് ക്ഷേത്ര നവീകരണം നടന്നത്. ഹിന്ദുക്കൾ കുറവായ പ്രദേശത്തെ ഈ ക്ഷേത്രം പുനരുദ്ധരിക്കൽ ഏറെ ശ്രമകരമായിരുന്നു. ടിപ്പു തകർത്ത വിഗ്രഹങ്ങൾ നീക്കം ചെയ്ത് പുന:പ്രതിഷ്ഠ നടത്തി 2007 ലാണ് നവീകരണം പൂർത്തി ആയത്. ക്ഷേത്രം മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലാണ് ഇപ്പോഴുള്ളത്. ദേവസ്വം ബോർഡ് ജീവനക്കാർക്ക് ശമ്പളം പോലും നൽകുന്നില്ല. ക്ഷേത്ര കമ്മിറ്റിക്ക് കേസുകൾ നടത്തേണ്ട ബാദ്ധ്യതയും ശമ്പളം കൊടുക്കേണ്ട ബാദ്ധ്യതയുമുണ്ട്. വരുമാനം കുറഞ്ഞ ക്ഷേത്രമായതിനാൽ ഈ രീതിയിൽ എത്ര നാൾ മുന്നോട്ടു പോകുമെന്ന ഉൽക്കണ്ഠയിലാണ് ക്ഷേത്ര സമിതി ഭാരവാഹികൾ. ഇപ്പോൾത്തന്നെ മൂന്നു ലക്ഷം രൂപ കടത്തിലാണെന്നും ഇവർ പറയുന്നു .ക്ഷേത്രവളപ്പ് കാടുമൂടി കിടക്കുകയാണ്. ഇനിയും പുരോഗമന പ്രവർത്തനങ്ങൾ നടത്താൻ കമ്മിറ്റി ഭാരവാഹികൾക്ക് ആഗ്രഹമുണ്ട്.

ക്ഷേത്ര ശ്രീകോവിൽ

1 Comment

  1. Rajan v says:

    ഹൃദയേ ഭേദകമായ അറിഞ്ഞതും അറിയാത്തതുമായ കാര്യങ്ങൾ നമ്മുടെ പിതാമഹൻ മാർ അനുഭവിച്ച കഷ്ട നഷ്ടങ്ങളും മാനഹാനിയും വളരെ വലുതാണ്….. കഴിഞ്ഞില്ല നമ്മുടെ വരും തലമുറയെ കുറിച്ചോർക്കുമ്പോൾ ആ കുലതയേറുന്നു. പൂർണ്ണ പരിഹാരം ഇപ്പോഴും കണ്ണെത്താ ദൂരത്ത് …. ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാവുമല്ലോ? അതിന് നമ്മളാൽ കഴിയുന്നത് ചെയ്യുക ആരേയും ബോദ്ധ്യപ്പെടുത്താനല്ല ആത്മ സംതൃപ്തിക്ക് വേണ്ടി മാത്രം …. താൻ പാതി ദൈവം പാതി എന്നല്ലേ? നമ്മൾ എല്ലാവരെയും അഥിതികളായി കണ്ടു അവർ കള്ളൻമാരും, ദുഷ്ടൻമാരുമാണെന്ന് തിരിച്ചറിയാൻ വൈകി
    നമുക്ക് നമ്മുടെ കർമമം തുടരാം വിജയം വരെ … നമ്മൾ അടിമകളും , മടിയൻമാരും , ഭീരുക്കളുമാവാതിരിക്കുക … നാളത്തെ
    തലമുറക്ക്ഫ മാതൃക കാട്ടുക … കാലം കനിയും വിജയം സുനിശ്ചിതം …. കർമ്മഫലം തരുന്നത് ജഗദീശ്വരനല്ലേ ?
    സത്യമേവ ജയതേ!

Leave a Comment