5: നരിക്കോട്ടേരി നരസിംഹ ക്ഷേത്രം

4: അമ്പലക്കുന്ന് ശിവപാർവ്വതി ക്ഷേത്രം
June 17, 2021
21: അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രം
July 8, 2021

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 5

ടിപ്പുവന്ന് തകർത്തെറിഞ്ഞ് കൊലവിളിച്ചു. പിൽക്കാലത്ത് ക്ഷേത്രവും ഭൂമിയും കയ്യേറി ഭക്തജനങ്ങളെ വെല്ലുവിളിച്ച് കൊണ്ട് ഒരു മതേതര ഹിന്ദു. പേരിൽ മാത്രം ഹിന്ദുവായാൽ പോരാ മനസ്സിലും ഹിന്ദുത്വം വേണം. ഇല്ലെങ്കിൽ ഹിന്ദു നാമധാരി ടിപ്പുവിനേക്കാൾ ക്രൂരനാവും. കാവന്നൂർ പഞ്ചായത്തിലെ വട്ടപ്പറമ്പ് നരിക്കോട്ടേരി നരസിംഹ ക്ഷേത്രത്തിലെത്തിയാൽ ആരും ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞു പോകും. പൂർണ്ണമായും തകർത്ത ഒരു ക്ഷേത്രമാണിത്. കാവനൂർ വില്ലേജ് റീ.സ.272/3 (പുതിയ സർവ്വെ82/5) ൽ പെട്ട ക്ഷേത്രത്തിന് ആധാര പ്രകാരം 1 ഏക്കർ 70 സെൻ്റ് ഭൂമിയുണ്ട്. വടക്കും പടിഞ്ഞാറും ഭാഗത്ത് റോഡിനു ഭൂമി പോയതിനാലാവണം ഇപ്പോഴത്തെ വിസ്തീർണ്ണം 1 ഏക്കർ 58 സെന്റാണുള്ളത്. മോങ്ങണ്ടമ്പലം മൂസത് മാരുടെ ക്ഷേത്രമായിരുന്നു ഇത്. പടയോട്ടക്കാലത്തിനു ശേഷം മൂസതുമാർ ഭൂസ്വത്തുക്കൾ പലർക്കും കൈമാറി പലായനം ചെയ്തു. ക്ഷേത്രവും അനുബന്ധ ഭൂമിയും ആർക്കും കൈമാറിയില്ല. ഹിന്ദു നാമധാരിയായ ഒരു വ്യക്തി ഈ ക്ഷേത്രഭൂമി പട്ടയം വാങ്ങി തൻ്റെ സ്വകാര്യ സ്വത്താക്കുകയായിരുന്നു. കാട് മൂടിക്കിടന്ന ക്ഷേത്രം പുനരുദ്ധരിക്കാൻ ഭക്തജനങ്ങൾ തീരുമാനിച്ചപ്പോൾ ഇയാൾ പോലീസിനെ ഉപയോഗിച്ച് തടഞ്ഞു. ഭക്ത ജനങ്ങളെ ഭീഷണിപ്പെടുത്തിയതോടെ ക്ഷേത്രം കാട് മൂടി കിടന്നാലും തരക്കേടില്ല വയ്യാവേലിക്കൊന്നുമില്ല എന്ന് തീരുമാനിച്ച് ഭൂരിഭാഗം പേരും ഉൾവലിഞ്ഞു. വിരലിലെണ്ണാവുന്നവർ മാത്രമാണ് തൻ്റെടത്തോടെ രംഗത്തുണ്ടായത്. അവർ ക്ഷേത്ര കമ്മിറ്റി രൂപീകരിച്ചു. ഇതോടെ ക്ഷേത്രഭൂമിയിൽ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഉടമ മഞ്ചേരി മുൻസിഫ് കോടതിയിൽ ഒ.എസ്. 529/13 നമ്പറായി കേസു ഫയൽ ചെയ്ത് നിലവിലാണ്. 12 വർഷം മുമ്പാണ് കാടുമൂടിയ ക്ഷേത്രം നവീകരിക്കാൻ ഭക്തജനങ്ങൾ തീരുമാനിച്ചത്. അവർ വിളക്കു വെച്ചാണ് ക്ഷേത്ര മോചനത്തിന് തുടക്കം കുറിച്ചത്. കാട് വെട്ടിത്തെളിയിച്ചപ്പോഴാണ് ടിപ്പുവിൻ്റെ പടയോട്ടത്തിൽ തകർക്കപ്പെട്ട ക്ഷേത്രത്തിൻ്റെ ശരിയായ ചിത്രം നാട്ടുകാർ കാണുന്നത്. തദ്ദേശിയരായ ചിലരുടെ സഹായത്തോടെ മതിൽ ചാടിക്കടന്നാണ് ക്ഷേത്രത്തിലെത്തിയത്. മുൻവശത്ത് തകർക്കപ്പെടാത്ത കരിങ്കല്ലിൻ്റെ ഒരു ബലിക്കല്ല് കണ്ടു.

ക്ഷേത്രം നിശ്ശേഷം തകർത്തിരിക്കുന്നു. ചുറ്റമ്പലത്തോടു കൂടിയ ക്ഷേത്രമായിരുന്നു ഇത്. ചുറ്റമ്പലത്തിൻ്റെ തറ കാണാം. അത് കടന്നു ചെന്നാൽ ചതുരത്തിൽ ഒരു തറ. ഇത് ശ്രീകോവിലിൻ്റെ തറയാണ്. അതിനു മദ്ധ്യത്തിൽ ചതുരത്തിലുള്ള പീഠമുണ്ട്. പീഠത്തിൽ വിഗ്രഹമില്ല. അവിടെ ഒരു ചതുരക്കുഴിയാണ് കണ്ടത്. സോപാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ചുറ്റമ്പലത്തറയുടെ തെക്കുഭാഗത്ത് മണിക്കിണറും അതിനു വെളിയിൽ തെക്കുഭാഗത്ത് മറ്റൊരു കിണറും കണ്ടു. കാട് വെട്ടിത്തെളിയിച്ചപ്പോൾ കിണറുകളിൽ നിന്നും ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തി. ക്ഷേത്രം തകർത്ത് കിണറുകളിൽ എറിഞ്ഞതാണ്. മണിക്കിണറിൽ നിന്നും വ്യാളീമുഖത്തോടു കൂടിയ ശിൽപ്പവും ആയുധങ്ങളും കണ്ടെത്തി. വിഗ്രഹം ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ട് കിണറുകളിലും ശരിയായ ഒരു ഉൽഖനനം നടത്തിയാൽ വിഗ്രഹം അടക്കമുള്ള അവശിഷ്ടങ്ങൾ ഇനിയും കിട്ടുവാനിടയുണ്ട്. ക്ഷേത്രം ഷീറ്റു കൊണ്ടാണ് മറച്ചിരിക്കുന്നത്. തന്ത്രി കിഴക്കുമ്പാട്ട് ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി എല്ലാ മാസവും അവസാനത്തെ ബുധനാഴ്ച്ച വൈകീട്ട് പൂജ ചെയ്യും. ക്ഷേത്രവും ഭൂമിയും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് പുനരുദ്ധാരണ സമിതി. പ്രദേശത്തുള്ളവരെല്ലാം കൂലിപ്പണിക്കാരാണ്. കേസു നടത്താൻ മാത്രം ഇതിനകം മൂന്നു ലക്ഷം രൂപ ചെലവായെന്ന് സുധീഷ് പറഞ്ഞു. ഇതിനിടെ പുനരുദ്ധാരണ പ്രവർത്തികൾക്ക് പണവുമില്ല. കേസ് ഇനി എത്ര കാലം നീണ്ടു പോകുമെന്ന് ഇവർക്കറിയില്ല. ക്ഷേത്രം നിൽക്കുന്ന സ്ഥലം മാത്രം തരാമെന്നാണ് കൈവശക്കാരൻ പറയുന്നത്. എന്നാൽ മുഴുവൻ ഭൂമിയും കയ്യേറി കൈവശപ്പെടുത്തിയതായതു കൊണ്ട് കേസു പിൻവലിച്ച് ഭൂമിദേവന് തിരിച്ചേൽപ്പിക്കണമെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ.

ശ്രീകോവിലിൻ്റെ തറയും വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന പീഠവും
ക്ഷേത്ര കിണറ്റിൽ നിന്ന് കിട്ടിയ ആയുധങ്ങൾ
ക്ഷേത്ര കിണറ്റിൽ നിന്ന് കിട്ടിയ അവിശിഷ്ടങ്ങൾ

Leave a Comment