74: കുഞ്ഞുകുളങ്ങര ശിവക്ഷേത്രം

158: പാക്കം കോട്ട ക്ഷേത്രസമുച്ചയം
June 21, 2023
160: വെണ്ണായൂർ സുബ്രഹ്മണ്യ – മഹാവിഷ്ണു ക്ഷേത്രം
June 23, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 74

മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലുള്ള കേരളാധീശ്വരപുരത്താണ് കുഞ്ഞുകുളങ്ങര ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളാർദ്ധപുരം ലോപിച്ചാണ് കേരളാധീശ്വരപുരമെന്ന പേരു വന്നതെന്നാണ് സ്ഥലനാമ ചരിത്രം പറയുന്നത്. പഴയ കേരളത്തിന്റെ മദ്ധ്യഭാഗത്തെ ഗ്രാമമായി കേരളാധീശ്വരപുരത്തെ കണക്കാക്കുന്നു. കേളാച്ചടം എന്നാണ് പഴയകാല ഗ്രാമീണർ സ്ഥലപ്പേരു പറയുന്നത്. ആധുനിക കാലത്ത് കേരളാധീശ്വരപുരം ‘കെ.പുരം ‘ എന്നാക്കി ഗ്രാമപ്പേര് ചുരുക്കിയിരിക്കുന്നു.

ഗ്രാമത്തിന്റെ മറ്റു പ്രത്യേകതകളെക്കുറിച്ച് കേരളാധീശ്വരപുരം ശ്രീ കൃഷ്ണ ക്ഷേത്രം എന്ന ക്ഷേത്ര ചരിത്രത്തിൽ വിവരിക്കുന്നതിനാൽ അവയൊന്നും ഇതിൽ ആവർത്തിക്കുന്നില്ല. താനാളൂർ പഞ്ചായത്തിൽ താനാളൂർ വില്ലേജിലാണ് ഈ ക്ഷേത്രമുള്ളത്. കേരളാർദ്ധപുരത്ത് ഒരു അർദ്ധനാരീശ്വര ക്ഷേത്രമുണ്ടാവുക സ്വാഭാവികമാണല്ലോ. ഈ ക്ഷേത്രത്തിൽ നിന്നും അധികം ദൂരെയല്ലാതെ കൈലാസം എന്ന പേരിൽ ഒരു ശിവക്ഷേത്രവുമുണ്ട്.

കുഞ്ഞുകുളങ്ങര ശിവക്ഷേത്രം

കുഞ്ഞുകുളങ്ങര ദേവസ്വത്തിന്റെ കീഴിലാണ് കുഞ്ഞുകുളങ്ങര ശിവക്ഷേത്രമുണ്ടായിരുന്നത്. വെട്ടത്ത് രാജാവിന്റെ മേൽനോട്ടവുമുണ്ടായിരുന്നു. പടിഞ്ഞാട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രത്തിൽ ഗണപതിയും അയ്യപ്പനുമാണ് ഉപപ്രതിഷ്ഠകൾ. ചുറ്റമ്പലവും തിടപ്പള്ളിയും നമസ്കാര മണ്ഡപവും തീർത്ഥക്കിണറുമൊക്കെയുള്ള ക്ഷേത്രം പഴയ കാലത്ത് നിത്യപൂജയോടെ പ്രൗഢിയിൽ സ്ഥിതി ചെയ്തിരുന്നതാണ്. പിൽക്കാലത്ത് ക്ഷേത്രം ശക്തമായ അക്രമത്തിനു വിധേയമായി.

ടിപ്പുവിന്റെ പടയോട്ടക്കാലത്താണ് ക്ഷേത്രത്തിനു നേർക്ക് അക്രമം നടന്നതെന്നാണ് തലമുറകൾ കൈമാറിയ നാട്ടറിവ്. ചുറ്റമ്പലവും നമസ്കാര മണ്ഡപവും നശിച്ചുപോയി. ഇപ്പോൾ അവയുടെ തറകൾ മാത്രമേ അവശേഷിക്കുന്നു. ഏറെക്കാലം കാടുകയറിക്കിടന്നിരുന്ന ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ ആദ്യം രംഗത്തു വന്നത് സമീപസ്ഥരായ ശങ്കര മാരാർ, നീലകണ്ഠൻ നമ്പീശൻ തുടങ്ങിയവരായിരുന്നു.

1990 കളിലാണ് ഈ ശ്രമങ്ങൾ തുടങ്ങിയത്. ഒരു വീട്ടിൽ നിന്നും മാസം തോറും അഞ്ച് രൂപ വീതം വാങ്ങി വിളക്കു വെപ്പും പൂജയും തുടങ്ങിയെങ്കിലും പുനരുദ്ധാരണ പ്രവർത്തനം ബാലാലയ നിർമ്മാണത്തിൽ അവസാനിച്ചു. ബാലാലയത്തിൽ ഇപ്പോൾ അയ്യപ്പനേയും ഗണപതിയേയുമാണ് വച്ച് പൂജിക്കുന്നത്. രാവിലേയും വൈകുന്നേരവും നിത്യപൂജയുണ്ട്. തകർക്കപ്പെട്ട ചുറ്റമ്പലവും നമസ്കാര മണ്ഡപവും പുനർനിർമ്മിക്കണമെന്ന് ഭക്തജനങ്ങൾക്ക്

കുഞ്ഞുകുളങ്ങര ശിവക്ഷേത്രത്തിലെ ബലിക്കല്ല്

ആഗ്രഹമുണ്ടെങ്കിലും തുടർ നടപടികളൊന്നും ആയിട്ടില്ല. പുനരുദ്ധാരണത്തിന് നിലവിൽ കമ്മിറ്റി ഇല്ല. കല്ലൂർ നമ്പൂതിരിപ്പാടൻ മാരാണ് തന്ത്രികൾ. വെട്ടത്ത് രാജാവിന്റെ കാലശേഷം കോഴിക്കോട് സാമൂതിരി രാജാവിന്റെ ട്രസ്റ്റി ഷിപ്പിൻ കീഴിൽ എച്ച്.ആർ.ആന്റ് സി യുടെ നിയന്ത്രണത്തിലാണ് ക്ഷേത്രം.

Leave a Comment