94: കച്ചേരിപറമ്പ് നരസിംഹ ക്ഷേത്രം
April 5, 202396: മുതലൂർ സുബ്രഹ്മണ്യ ക്ഷേത്രം
April 7, 2023തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 95
കച്ചേരിപറമ്പ് നരസിംഹ ക്ഷേത്രത്തിൻ്റെ വടക്കുഭാഗത്ത് അരക്കിലോമീറ്റർ അകലെയാണ് കച്ചേരി പറമ്പ് അയ്യപ്പക്ഷേത്രഭൂമി സ്ഥിതി ചെയ്യുന്നത്. മണ്ണാർക്കാട് താലൂക്കിൽ കോട്ടോപ്പാടം പഞ്ചായത്തിൽ കച്ചേരി പറമ്പ് ഒന്ന് എന്ന വില്ലേജിലാണ് ക്ഷേത്രം. കച്ചേരി പറമ്പ് വില്ലേജ് റീ.സ. 270 തനിയിൽ ഒരു ഏക്കർ 48 സെൻ്റ് വിസ്തൃതിയാണ് ക്ഷേത്രത്തിനുള്ളത്. കോഴിക്കോട് സാമൂതിരി രാജാവിൻ്റെ ഉടമസ്ഥതയിലുള്ള അയ്യപ്പക്ഷേത്രത്തിൻ്റെ ഭരണത്തിന് ഹിന്ദുമത ധർമ്മസ്ഥാപന ബോർഡ് ട്രസ്റ്റിമാരെ നിശ്ചയിച്ചുവെങ്കിലും അഞ്ചു കൊല്ലമേ ട്രസ്റ്റീ ബോർഡുണ്ടായുള്ളൂ. ഇപ്പോൾ ക്ഷേത്രം അനാഥമായി കിടക്കുകയാണ്.
മേൽക്കൂരയില്ലാത്ത ക്ഷേത്രം കരിങ്കല്ലും ചെങ്കല്ലുമുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഉള്ളിൽ പ്രതിഷ്ഠയൊന്നും കാണാൻ കഴിഞ്ഞില്ല. ശ്രീകോവിലിനകത്ത് മരങ്ങൾ വളർന്നു നിൽക്കുകയാണ്. ചുറ്റമ്പലം ഉണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്. ചുറ്റിലും മൺകൂനകളാണുള്ളത്. ഇത് ചുറ്റമ്പലത്തറയാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. ക്ഷേത്രഭൂമിയുടെ ചില ഭാഗങ്ങൾ കയ്യേറിയതായും അറിഞ്ഞു. ക്ഷേത്രത്തിൻ്റെ തെക്കുഭാഗത്ത് തീർത്ഥക്കിണറുണ്ട്. ഇതിൽ നിന്നും പൊതുകിണർ പോലെ സമീപവാസികൾ വെള്ളം കോരുന്നുണ്ട്. ക്ഷേത്രം പുനരുദ്ധാരണം ചെയ്യണമെന്നാണ് ഭക്തജനങ്ങളുടെ ആഗ്രഹം. ക്ഷേത്രഭൂമിയുടെ പടിഞ്ഞാറു ഭാഗം റോഡാണ്. ക്ഷേത്രപുനരുദ്ധാരണം കഴിഞ്ഞാൽ സമൂഹത്തിന് ഗുണകരമായ പദ്ധതികൾ ആവിഷ്കരിക്കാനും ഭക്തർക്ക് ആഗ്രഹമുണ്ട്.