8: ചമ്രവട്ടം കണ്ണന്നൂർ പിഷാരത്തു ക്ഷേത്രം

12: ചോക്കൂർ ശ്രീരാമ ക്ഷേത്രം
July 13, 2023

തകർക്കപ്പെട്ട ക്ഷേത്രങ്ങൾ 8

മലപ്പുറം ജില്ലയിൽ തൃപ്രങ്ങോട് പഞ്ചായത്തിൽ വെട്ടം പള്ളിപ്പുറം വില്ലേജിലാണ് കണ്ണന്നൂർ പിഷാരത്തു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. പിഷാരമെന്നാൽ അമ്പലവാസി വിഭാഗമായ ഷാരടി സമുദായക്കാർ താമസിക്കുന്ന ഭവനമെന്നാണ് അർത്ഥം. കണ്ണന്നൂർ എന്നത് പിഷാരത്തുകാരുടെ തറവാട്ടു പേരാണ്. കണ്ണന്നൂർ പിഷാരത്തുകാരുടെ കുടുംബക്ഷേത്രമാണ് ഇവിടെ പരാമർശിക്കുന്ന ക്ഷേത്രം.

ചമ്രവട്ടം ശാസ്താ ക്ഷേത്രത്തിൽ നിന്നും ഏകദേശം 100 മീറ്റർ വടക്കു കിഴക്കുഭാഗത്തായാണ് ഷാരവും ക്ഷേത്രവും സ്ഥിതി ചെയ്തിരുന്നത്. രണ്ട് ശ്രീകോവിലുകളോടെ രണ്ട് ക്ഷേത്രങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ഒന്നിൽ ശിവലിംഗ പ്രതിഷ്ഠയും മറ്റൊന്നിൽ പഞ്ചലോഹത്തിൽ തീർത്ത മഹാവിഷ്ണുവും. ശിവക്ഷേത്രത്തോടു ചേർന്ന് ഗണപതി ഉപപ്രതിഷ്ഠയുമുണ്ടായിരുന്നു. ഭാരതപ്പുഴയോടു ചേർന്നുണ്ടായിരുന്ന ഈ ക്ഷേത്രം ഒരു കാലഘട്ടത്തിൽ തകർത്തതാണ്. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് ക്ഷേത്രം തകർത്തതെന്നാണ് തലമുറകൾ കൈമാറിയ നാട്ടറിവ്.

നാലുകെട്ടോടെ പ്രൗഢിയിൽ നിലനിന്നിരുന്ന കണ്ണന്നൂർ പിഷാരം ക്ഷേത്രഭൂമിയടക്കം 86 സെന്റാണ്. ക്ഷേത്രത്തെക്കുറിച്ചും ഷാരത്തെക്കുറിച്ചും ഇപ്പോൾ ഷാരത്തു താമസിക്കുന്നവരാണ് വിവരിച്ചു തന്നത്. ഷാരം സ്ഥിതി ചെയ്യുന്ന ഷാരത്തെ ഭൂമിയുടെ പേര് പൂനട്ട് പറമ്പ് എന്നാണ്. പൂക്കൾ കൃഷി ചെയ്യാൻ വിട്ടു കൊടുത്ത പറമ്പാണിത്. പൂർവികൻ തൃപ്രങ്ങോട് വില്ലേജിൽ നിന്നും നാലു നാഴിക പടിഞ്ഞാറുള്ള പുതുപ്പള്ളി വില്ലേജിലെ സുബ്ബരായൻ ആയിരുന്നു. കണ്ണന്നൂർ പിഷാരം സ്ഥാപിച്ചപ്പോൾ വിഗ്രഹങ്ങൾ ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു. ഈ ക്ഷേത്ര സമുച്ചയം ഇന്നു കാണുന്ന ഏതൊരാളിൻ്റെയും ഹൃദയം തളർന്നു പോകും. ഗണപതിയുടെ കോവിൽ തകർന്ന് മണ്ണിൽ പുതഞ്ഞുകിടക്കുന്നു. പുല്ലും മുൾപടർപ്പുകളും കയറിയ ശിവക്ഷേത്രത്തിൻ്റെ സോപാനവും തകർന്ന് കാലപ്പഴക്കത്താൽ നശിച്ചിരിക്കുന്നു. ശ്രീ കോവിലിനുള്ളിൽ ശിവലിംഗം പുല്ലു മൂടി കിടക്കുകയാണ്. ശ്രീകോവിലിന് മേൽക്കൂരയില്ല. ചെങ്കല്ലിലാണ് ക്ഷേത്ര നിർമ്മാണം നടത്തിയിട്ടുള്ളത്. ശിവക്ഷേത്രവും വിഷ്ണു ക്ഷേത്രവും തമ്മിൽ മൂന്നു മീറ്റർ അകലമേ യുള്ളു.

ശിവക്ഷേത്രത്തിൻ്റെ അതേ അവസ്ഥയാണ് വിഷ്ണു ക്ഷേത്രത്തിനുമുള്ളത്. പ്രതിഷ്ഠ സ്ഥാപിച്ച പീഠം മാത്രമെയുള്ളു. തകർന്ന ശ്രീകോവിൽ പുല്ല് മൂടി കിടക്കുകയാണ്. ചെങ്കല്ലിലാണ് ഈ ക്ഷേ ത്രത്തിൻ്റെയും നിർമ്മാണം. രണ്ട് ശ്രീകോവിലുകളും ചതുരാകൃതിയിലാണ്. പ്രദക്ഷിണവഴിയും മണിക്കിണറും കണ്ടില്ല. ക്ഷേത്രം ഏതാണ്ട് അഞ്ചടിയോളം മണ്ണുമൂടി കിടക്കുകയാണ്. ഈ ക്ഷേത്രം തകർന്നതിനെക്കുറിച്ച് ഊരാളൻ ഇങ്ങനെ പറഞ്ഞു – മാപ്പിള കലാപ കാലത്താണ് ക്ഷേത്രം തകർത്തത് (ടിപ്പുവിൻ്റെ പടയോട്ടത്തേയും പഴയ കാലത്തുള്ളവർ മാപ്പിള കലാപം എന്നു പറയാറുണ്ട്). വിഷ്ണുവിൻ്റെ പഞ്ചലോഹ വിഗ്രഹം ഈ ചോരൻമാർ മണിക്കിണറിലെറിഞ്ഞു. സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തി. അതിനു ശേഷം ഭാരതപ്പുഴയിലുണ്ടായ വെള്ളപൊക്കത്തിൽ ക്ഷേത്രം പകുതിയോളം മണ്ണുമൂടി. മണിക്കിണറും മണ്ണു നിറഞ്ഞ് മൂടി. ഈ കിണറിൻ്റെ സ്ഥാനം എനിക്കറിയാം. കിണറ്റിൽ വിഷ്ണുവിൻ്റെ പഞ്ചലോഹ വിഗ്രഹവും നിധിയുമുണ്ട്. കാട് മൂടി കിടക്കുന്ന തകർന്ന ഈ ക്ഷേത്രം പുനരുദ്ധരിക്കണമെന്നുണ്ട്. സാമ്പത്തിക ശേഷിയില്ല.

കാടുകയറിക്കിടക്കുന്ന ശിവലിംഗം

ഇങ്ങനെ വിവരിച്ച ഊരാളൻ ഈ ക്ഷേത്രഭൂമി ഒരു ട്രസ്റ്റാക്കി മാറ്റാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിച്ചു. ക്ഷേത്രവും ഭൂമിയും ഏറ്റെടുത്ത് നവീകരിക്കാൻ ഏതെങ്കിലും സംഘടന വരികയാണെങ്കിൽ ക്ഷേത്രഭൂമിമേലുള്ള അധികാരം വിട്ടുകൊടുക്കാതെ പുനരുദ്ധാരണ പ്രവർത്തനങ്ങളോടു സഹകരിക്കാമെന്നാണ് പറഞ്ഞത്. അതേസമയം ഷാരത്തെ ഭൂമിയിൽ 50 സെൻ്റ് സ്ഥലം വിൽക്കാനും ഇവർ ഉദ്ദേശിക്കുന്നു. മുസ്ലീങ്ങൾ ഈ ഭൂമി സെന്റൊന്നിന് ഏഴു ലക്ഷം തരാമെന്നു പറഞ്ഞിട്ടുണ്ടെന്നും ഊരാളൻ വ്യക്തമാക്കി. പിഷാരവും ഏറെക്കുറെ ശോച്യമാണ്. നാലുകെട്ടും നടുമുറ്റവും ഒന്നുമില്ല. ക്ഷേത്രത്തിലേക്ക് പ്രത്യേകം വഴിയുമില്ല. കിഴക്കുഭാഗത്ത് ഇപ്പോൾ നിള ടൂറിസത്തിൻ്റെ പാർക്കാണ്. അതിനുമപ്പുറമാണ് ഭാരതപ്പുഴ. ക്ഷേത്രത്തിനു സമീപം സർപ്പക്കാവുണ്ട്. പഴയ കാലത്ത് ചിത്രോടക്കല്ലുണ്ടായിരുന്നു. ഇപ്പോഴില്ല.

കാടുകയറിക്കിടക്കുന്ന ക്ഷേത്രം

1 Comment

  1. Ramesh Rao says:

    i am willing to take over the pisharaody kovil and will pay a mtce of rs 25000 per month to the land owner. a trust has to be made with locals and advovates. we will develop the area and will give returns to the landonwer much more than the 7 lakhs per cent muslims have offered. i only need to be controlling trustee, as i have spent money, which i will absolve after 10 years of the punarudharana day.

Leave a Comment