May 6, 2014
ദീർഘചതുരത്തിൽ ഭംഗിയായി കെട്ടിയ ഒരു തറ .പുരാതനമായ ഒരു കിണർ ഈ തറയിൽ കാണാം.അതോടൊപ്പം കാലപ്പഴക്കം നിർണ്ണയിക്കാനാവാത്ത വലിയ കരിങ്കൽ പാളിയും അതിനു മീതെ കൊത്തുപണികളോടെ വൃത്താകാരത്തിൽ ഒരു വലിയ പീഠവും കാണാം. ഈ പീഠം മഹാക്ഷേത്രങ്ങളിൽ കാണുന്ന താണ്. തൊട്ടടുത്ത് സർക്കാർ വക സ്ഥാപിച്ച ഒരു ബോർഡുകാണാം. 'നിലപാടുതറ ' എന്നെഴുതി വച്ചിരിക്കുന്നു.സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ടൂറിസം വകുപ്പ് വിനോദസഞ്ചാരികൾക്ക് തുറന്നു കൊടുത്ത പൈതൃക ചരിത്ര സ്മാരകം
തിരുന്നാവായ മാമാങ്കത്തിന് സാമൂതിരി രാജാവ് നിലപാടു നിന്നിരുന്ന 'നിലപാടുതറ 'യാണ് ഇതെന്നാണ് സർക്കാർ ഭാഷ്യം.